ഗ്രാമീണ പാതയോട് പഞ്ചായത്ത് അധികൃതർക്കും അവഗണന. വാത്തിക്കുടി പഞ്ചായത്തിലെ ചന്ദനക്കവല - കാരിക്കവല റോഡ് അധികൃതരുടെ അവഗണനയിൽ
കാരിക്കവല റോഡ് അധികൃതരുടെ അവഗണനയിൽ.വാത്തിക്കുടി പഞ്ചായത്തിലെ പത്താം വാർഡിൽ പെടുന്ന ചന്ദനക്കവല അങ്ക ണവാടി പടിയിൽ നിന്നും കാരിക്കവല കനകക്കുന്ന് ഭാഗത്തേക്കുള്ള റോഡ് ആണ് പതിറ്റാണ്ടുകളായി കാൽനടയാത്രയ്ക്ക് പോലും ഭീഷണിയായി നിലകൊള്ളുന്നത്.അങ്കണവാടി ജംഗ്ഷനിൽ നിന്നും ഏകദേശം 250 മീറ്ററോളം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. മറുകരയിൽ കാരിക്കവലയിൽ നിന്നും കനകക്കുന്ന് ഭാഗത്തേക്കും സമാന രീതിയിൽ നിർമ്മാണം നടത്തിയിട്ടുണ്ട്.
എന്നാൽ റോഡിൻറെ മധ്യഭാഗത്തുള്ള 500 മീറ്ററോളം റോഡ് മാത്രമാണ് ചെളിനിറഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നത്.ഇവിടെ എട്ടു മീറ്റർ വീതിയിൽ മൺ പണികൾ തീർത്തിട്ട് 20 വർഷത്തോളം ആയി.എന്നാൽ ആകെയുള്ള ഒന്നര കിലോമീറ്ററിൽ അര കിലോമീറ്റർ മാത്രമാണ് ദുരിത പാത ആയി അവശേഷിക്കുന്നത്.
മേഖലയിൽ ക്ഷീര കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരാണ് അധിവസിക്കുന്നത്.കാലിത്തീറ്റ ഉൾപ്പെടെ തലച്ചുമട് ആയി കൊണ്ടുപോകേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.അടിയന്തരമായി പ്രശ്നപരിഹാരത്തിന് വാത്തിക്കുടി പഞ്ചായത്ത് അധികൃതർ തയ്യാറാകണം എന്നാണ് ആവശ്യമാണ് ഉയരുന്നത്.