മഴ കനത്തതോടെ ദേവികുളം ഗ്യാപ്പ് റോഡ് മണ്ണിടിച്ചില്‍ ഭീഷണിയിൽ; യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വേരി
മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ഇത്തവണയും മഴ കനത്തതോടെ ദേവികുളം ഗ്യാപ്പ് റോഡ് മണ്ണിടിച്ചില്‍ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.നിലവില്‍ പാറക്കല്ലുകളടക്കമാണ് റോഡിലേക്ക് പതിച്ചിട്ടുള്ളത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. പിന്നീട് മണ്ണ് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.
നിലവില്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വേരി മൂന്നാറില്‍ പറഞ്ഞു.മഴ കനത്താല്‍ ഗ്യാപ്പ് റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇടിച്ചില്‍ ഉണ്ടാകുമോയെന്നാണ് ആശങ്ക. ദേവികുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് സമീപവും മൂന്നാറിലെ പഴയ സര്‍ക്കാര്‍ കോളേജിന് സമീപവും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.