അയ്യപ്പൻകോവിൽ ചപ്പാത്ത് പുതുവലിൽ പുലി ഇറങ്ങി
അയ്യപ്പൻകോവിൽ ചപ്പാത്ത് വള്ളക്കടവ് പുതുവലിൽ പുലി ഇറങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി എത്തിയത്. പ്രദേശവാസിയുടെ വീട്ടിലെ സി സി ടി വി യിൽ പുലിയുടെ ദൃശ്യങ്ങൾ വ്യക്തമായി കാണാം.നാട്ടുകാർ വനപാലകരെ വിവരം അറിയിച്ചു. വള്ളക്കടവിൽ ഹെലിബറിയ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചിക്ക് സമീപത്ത് വച്ച് ഓട്ടോ റിക്ഷ ഡ്രൈവറായ ബിജുവാണ് പുലിയെ ആദ്യം കണ്ടത്.പിന്നീട് ഹെലിബറിയ സ്വദേശി ഫീലിപ്പോസിൻ്റെ ആടുകളെ പുലി ആക്രമിച്ചു. ഇവിടെയുള്ള സി സി ടിവിയിലാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്.

