കട്ടപ്പന വൈ എം സി എ യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനവും കുടുംബസംഗമവും ജൂലൈ 28 ന്

Jul 27, 2024 - 14:31
 0
കട്ടപ്പന വൈ എം സി എ യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനവും കുടുംബസംഗമവും ജൂലൈ 28 ന്
This is the title of the web page

കട്ടപ്പന വൈ എം സി എ യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനവും കുടുംബസംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കട്ടപ്പന വൈഎംസിഎ ഹാളിൽ നടക്കും പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ദേശീയ വൈ എം സി എ മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻ ചെയർമാൻ പ്രൊഫ അലക്സ് തോമസ് പ്രവർത്തനോദ്ഘാടനവും, 2024-25 ലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവ്വഹിക്കും.

 സംസ്ഥാന വിദ്യാഭ്യാസബോർസ് ചെയർമാൻ ജോർജ് ജേക്കബ് പദ്ധതികൾ വിശദീകരിക്കും.കട്ടപ്പന മുൻസിപ്പാലിറ്റിയിലെ ശുചീകരണത്തൊഴിലാളികൾക്ക് കിറ്റുകളുടെ വിതരണം മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി നിർവ്വഹിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെവൈ എം സി എ ദേശീയ നിർവ്വാഹകസമിതി അംഗം വർഗീസ് അലക്സാണ്ടർ ആദരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ജോർജുകുട്ടി പൗലോസ് പി.എം ജോസഫ് എന്നിവർ നേതൃത്വം നൽകും. സബ് റീജിയൺ സൗഹൃദ കൂട്ടായ്മ സബ്‌റീജിയൺ ചെയർമാൻ മാമൻ ഈശോ ഉദ്ഘാടനം ചെയ്യും, യു.സി തോമസ്, സിസി തോ മസ്, സനു വർഗീസ്, സനൽമത്തായി, കെ.ജെ ജോസഫ് എന്നിവർ പ്രസംഗിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow