വണ്ടിപ്പെരിയാർ വള്ളക്കടവിൽ പ്രവർത്തിക്കുന്ന നമ്പികൈ ഫാം ഹൗസ് ഓഫ് ഹോപ് സ് സൊസൈറ്റി സാമൂഹിക ജീവകാരുണ്യ മേഖലകളിൽ അശരണർക്കായി പ്രവർത്തിച്ച് 10 വർഷങ്ങൾ പിന്നിടുന്നു

Jul 27, 2024 - 14:26
 0
വണ്ടിപ്പെരിയാർ വള്ളക്കടവിൽ പ്രവർത്തിക്കുന്ന നമ്പികൈ ഫാം ഹൗസ് ഓഫ് ഹോപ് സ് സൊസൈറ്റി  സാമൂഹിക ജീവകാരുണ്യ മേഖലകളിൽ അശരണർക്കായി പ്രവർത്തിച്ച് 10 വർഷങ്ങൾ പിന്നിടുന്നു
This is the title of the web page

ഇതാണ് സാമൂഹിക ജീവകാരുണ്യ മേഖലയിൽ 10 ആണ്ടുകൾ പിന്നിടുന്ന നമ്പികൈ ഫാം ഹൗസ് ഓഫ് ഹോപ്സ് എന്ന സൊസൈറ്റി . ശാരീരിക ബുദ്ധിമുട്ടുകളാൽ ജോലി ചെയ്യുവാൻ സാധിക്കാത്തവർക്ക് ജോലി നൽകിയും കഴിഞ്ഞ 10 വർഷത്തിനിടെ 5 ഓളം ഭവനരഹിതർക്ക് വീടുകൾ വച്ച് നൽകിയും ആദിവാസി മേഖലകളായ വള്ളക്കടവ് . സത്രം നിവാസികൾക്ക് സൗജന്യ ആരോഗ്യ സുരക്ഷകളൊരുക്കിയും അശരണ മനസുകളിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

 ഡയറക്ടർ കം ചെയർമാൻ റൂബൻ ദാനിയേൽ .മോനി കാത്യ . ഫാം മാനേജർ സാ മുവൽ അഗ്രിക്കൾച്ചർ മാനേജർ കണ്ണൻ എന്നിവരാണ് സൊസൈറ്റിയുടെ ചുമതലക്കാർ .സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഡയറക്ടർ കം ചെയർമാൻ റൂബൻ ദാനിയേൽ വിശദീകരിക്കുന്നു.ഇനി നമ്മൾ കടന്നുചെല്ലുന്നത് നമ്പികൈ ഫാം എന്ന പേരിന് പിന്നിലെ കഥകളിലേക്കാണ്. ഇവിടുത്തെ പച്ചക്കറി ഫാം ഫലങ്ങൾ വിപണനം നടത്തുന്നതിനുള്ളതല്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മറിച്ച് ആശ്രയിച്ചെത്തുന്നവർക്ക് അന്നം വിളമ്പുന്നതിനായുള്ളതാണ്. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സംസ്ഥാന സർക്കാരാന്റെ കാർഷിക വികസനവകുപ്പ് മഴ മറ നിർമ്മാണവും അക്വാപോൺ കൃഷി സമുന്വയവും അനുവദിച്ചത്. മത്സ്യ പച്ചക്കറി സംയുക്ത കൃഷിയിൽ ഫാമിലെ ചരൽ കൃഷി രീതിയാണ് നമ്പിക്കൈ ഫാമിന്റെ പ്രത്യേകത. ഇതിനെക്കുറിച്ച് ഡയറക്ടർ റൂബൻ ദാനിയേൽ വിശദീകരിക്കുന്നു.

ആദിവാസി മേഖലകളിലെ കുട്ടികളുടെ ഉന്നമനത്തിനായി ഡി എ ഡീഷൻ ക്യാമ്പുകൾ . അവയർനസ് ക്ലാസുകൾ . ട്യൂഷൻ ക്ലാ സുകൾ എന്നിവയ്ക്ക് പുറമെ സ്ക്കൂൾ പഠന സമയത്തിന് ശേഷം കുട്ടികൾ മറ്റ് മാർഗ്ഗങ്ങളിലേക്ക് കടക്കാതെ ഇവരുടെ മാനസീകോല്ലാസത്തിനായി ഒരു ചെറിയ പാർക്ക് നിർമ്മിച്ച് നൽകിയിട്ടുമുണ്ട്. സമൂഹത്തിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിൽ രഹിതർക്കാണ് നമ്പിക്കൈ ഫാം ഹൗസ് ഓഫ് ഹോപ്സ് തൊഴിലവസരങ്ങൾ നൽകിവരുന്നത്.

ഫാം ഡയറക്ടർ കം ചെയർമാൻ റൂബൻ ദാനിയേലും ഭാര്യ മോനി കാത്യയും വിദേശത്ത് ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഫാമിന്റെ പ്രവർത്തനങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നതെന്നതാണ് പേര്പോലെ തന്നെ സൊസൈറ്റിയുടെ പ്രവർത്തനങ്ങളും ശ്രദ്ധേയമാവുന്നത്. ആതുര സേവനത്തിന് ഏറെ ബുദ്ധിമുട്ടുന്ന കാർഷിക ആദിവാസി മേഖലയായ വള്ളക്കടവ് വഞ്ചി വയലിന് സമീപം ഒരു ആശുപത്രി എന്നതാണ് ഈ ജീവകാരുണ്യ പ്രവർത്തകരുടെ ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow