ഇടുക്കി എട്ടാം മൈലിൽ ചക്ക തലയില്‍ വീണ് വൃദ്ധന്‍ മരിച്ചു
ചക്ക തലയില്‍ വീണ് വൃദ്ധന്‍ മരിച്ചു. ഇടുക്കി എട്ടാംമൈല്‍ കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍(72) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ പതിക്കുകയായിരുന്നു. ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചിന്നമ്മ.



