വണ്ടിപ്പെരിയാർ നെല്ലിമലയ്ക്ക് സമീപം നിയന്ത്രണം വിട്ട റിക്കവറി വാൻ റോഡ് സൈഡിലെ കലുങ്ക് തകർത്ത് വീടിന്റെ ഭിത്തിയിൽ ഇടിച്ചു നിന്നു
ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് അപകടം ഉണ്ടായത് വണ്ടിപെരിയാർ കക്കിക്കവലിൽ നിന്നും തമിഴ്നാട് ഈ റോഡിലേക്ക് മറ്റൊരു വാഹനം കെട്ടിവലിച്ച് കൊണ്ടുപോകുന്ന വഴിക്ക് ചുരക്കുളം പോലീസ് വളവിലും നെല്ലിമലിക്കും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കെട്ടി വലിച്ച് കൊണ്ടുപോയ റിക്കവറി വാൻ റോഡ് സൈഡിലെ കലുങ്ക് തകർത്ത് വീടിന്റെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. പുത്തൻവീട്ടിൽ സൈദ് എന്ന ആളുടെ വീടിന്റെ ഭിത്തിയിലാണ് വാഹനം ഇടിച്ചു നിന്നത്.
ഈ സമയം വാതിൽ ഭാഗത്ത് ആരുമില്ലാത്ത വലിയ അപകടം ഒഴിവാക്കുകയും ചെയ്തു. ചെറിയ രീതിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.തുടർന്ന് ജെസിബി ഉപയോഗിച്ച് വാഹനം റോഡിലേക്ക് വലിച്ചു കയറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.
തമിഴ്നാട് ഈറോഡിൽ നിന്നും വാഗമൺ കാണാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനം കേടായ തുടർന്നാണ് റിക്കവറി വാൻ കുമളിയിൽ നിന്നും ഇവിടേക്ക് വന്നത്. കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത് വരുന്ന ശക്തമായ മഴയെ തുടർന്ന് വാഹനങ്ങൾ റോഡിൽ നിന്നും തെന്നിമാറി അപകടം സൃഷ്ടിക്കുന്നത് പതിവാവുകയാണ്.






