കട്ടപ്പന പുതിയ ബസ്സ്റ്റാൻഡിൽ അന്യ വാഹനങ്ങൾ കയ്യടക്കുന്നതായി പരാതി. ബസ്റ്റാൻഡിനുള്ളിലൂടെ നിരവധി അന്യവാഹനങ്ങൾ കടന്നു പോകുന്നത് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്

Jun 28, 2024 - 11:40
 0
കട്ടപ്പന പുതിയ ബസ്സ്റ്റാൻഡിൽ അന്യ വാഹനങ്ങൾ കയ്യടക്കുന്നതായി പരാതി. ബസ്റ്റാൻഡിനുള്ളിലൂടെ നിരവധി അന്യവാഹനങ്ങൾ കടന്നു പോകുന്നത് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും  ബുദ്ധിമുട്ട്  സൃഷ്ടിക്കുകയാണ്
This is the title of the web page

കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ അന്യവാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന് പറഞ്ഞ് കവാടങ്ങളിലെല്ലാം മുൻപ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയെല്ലാം ഇപ്പോൾ അപ്രത്യക്ഷമാണ്. ഇതുവഴി നിരവധി സ്വകാര്യ വാഹനങ്ങളാണ് സ്റ്റാൻഡിലൂടെ കടന്നു പോകുന്നത്. ബസ് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയാണ് ഇത് ഉയർത്തുന്നത്.

കൂടാതെ ബസ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിലായി വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും പതിവാണ്.മുൻപ് പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അത് പാടെയില്ല. അടിയന്തരമായി സ്റ്റാൻഡിൽ ഉള്ള വാഹന യാത്രകളും ,പാർക്കിംഗുകളും തടയണമെന്ന ആവശ്യമാണ് ഉയരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow