കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉത്ഘാടനം നടന്നു.ചടങ്ങിൽ വണ്ടിപ്പെരിയാർ കേരളാ വെജിറ്റബിൾ ഫാമിൽ ഉത്പാദിപ്പിച്ച കുരുമുളക് തൈകൾ വിതരണം ചെയ്തു

Jun 28, 2024 - 11:20
 0
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉത്ഘാടനം നടന്നു.ചടങ്ങിൽ വണ്ടിപ്പെരിയാർ കേരളാ വെജിറ്റബിൾ ഫാമിൽ ഉത്പാദിപ്പിച്ച കുരുമുളക് തൈകൾ വിതരണം ചെയ്തു
This is the title of the web page

കട്ടപ്പന നഗരസഭ കൃഷിഭവന്റെ കീഴിൽ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ചു ഞാറ്റുവേലചന്ത, കർഷകസഭ എന്നിവയുടെ ഉത്ഘാടനം നഗരസഭ ചെയർ പേഴ്സണ് ബീന ടോമി നിർവഹിച്ചു.കൃഷി വകുപ്പിന്റെ വണ്ടിപ്പെരിയാർ ഫാമിൽ ഉത്പാദിപ്പിച്ച നീല മുണ്ടി കൊടിതലകൾ, പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെട്ട പച്ചക്കറി വിത്തുകൾ എന്നിവ കർഷകർക്ക് വിതരണം ചെയ്തു.കൃഷി ഓഫീസർ ആഗ്നസ് ജോസ് പദ്ധതി വിശദീകരണം നടത്തി.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി, കൗണ്സിലർമാരായ തങ്കച്ചൻ പുരയിടം, രാജൻ കാലച്ചിറ, ബെന്നി കുര്യൻ, ലീലാമ്മ ബേബി, ജൂലി റോയി, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിക്കൂട്ടം അംഗങ്ങൾ, അസിസ്റ്റന്റ് കൃഷി ഓഫീസർ ചന്ദ്രൻ,കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.5000 കുരുമുളക് തൈകളാണ് വിതരണം ചെയ്തത്.വരും ദിവസങ്ങളിൽ 20000 തൈകൾ വിതരണത്തിനായി എത്തുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow