വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്ര പരിസരത്തു നിന്നും ചന്ദനമരം മോഷണം പോയി; ഏകദേശം 10 ഇഞ്ച് വലുപ്പമുള്ള മരമാണ് രാത്രിയുടെ മറവിൽ മോഷണം പോയത്

Jun 28, 2024 - 10:37
 0
വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്ര പരിസരത്തു നിന്നും ചന്ദനമരം മോഷണം പോയി; ഏകദേശം 10 ഇഞ്ച് വലുപ്പമുള്ള മരമാണ് രാത്രിയുടെ മറവിൽ മോഷണം പോയത്
This is the title of the web page

വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്ര കോട്ടേഴ്സിന് മുൻവശത്തായി നിന്ന ചന്ദനമരമാണ് ഇന്നലെ രാത്രിയിൽ മോഷണംപോയത്. രാവിലെ ആശുപത്രി ജീവനക്കാർ കോട്ടേഴ്സിന്റെ മുൻവശത്ത് എത്തിയപ്പോഴാണ് മരം മുറിച്ചുമാറ്റിയ വിവരം അറിയുന്നത്. തുടർന്ന് വണ്ടിപ്പെരിയാർ പോലീസിലും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലും അറിയിക്കുകയും ഇവർ എത്തി പരിശോധന നടത്തുകയും ചെയ്തു. ഏകദേശം 10 ഇഞ്ച് വലുപ്പമുള്ള ചന്ദനമരമാണ് മോഷണം പോയിരിക്കുന്നത്. 

കഴിഞ്ഞ രണ്ട് വർഷം മുൻപും ആശുപത്രി പരിസരത്തു നിന്നും സമാനമായ രീതിയിൽ തന്നെ ചന്ദനമരം മോഷണം നടന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വണ്ടിപ്പെരിയാർ മേഖലയിൽ നിന്നും നടത്തുന്ന രണ്ടാമത്തെ ചന്ദന മോഷണം ആണ് ഇത്. നെല്ലിമല എസ്റ്റേറ്റ് ബൗണ്ടറിയിൽ നിന്നും മറ്റൊരു മരം കൂടി മോഷണം നടന്നിട്ടുണ്ട് ഇത് അന്വേഷിച്ച വരുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.നൈറ്റ് പെട്രോളിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ ഫോറസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റുകൾ നടത്തുന്നുണ്ട് എങ്കിലും മോഷ്ടാക്കളെ പിടികൂടുന്നതിന് ആയിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow