മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കാഞ്ചിയാർ പള്ളിക്കവലയിൽ തർക്കം നിലനിൽക്കുന്ന സ്ഥലത്തെ കട ഉടമകൾ കട ഒഴിയുവാൻ സമ്മതം അറിയിച്ച് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.

Jun 28, 2024 - 11:08
 0
മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കാഞ്ചിയാർ പള്ളിക്കവലയിൽ തർക്കം നിലനിൽക്കുന്ന സ്ഥലത്തെ കട ഉടമകൾ കട ഒഴിയുവാൻ സമ്മതം അറിയിച്ച് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.
This is the title of the web page

മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  റോഡ് വീതി കൂട്ടുന്നതിനായി കാഞ്ചിയാർ പള്ളിക്കവലയിലെ ഒരു വശത്തെ വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചു മാറ്റുന്നതിന് ഗ്രാമ പഞ്ചായത്ത് ഈ ഭാഗത്തെ കട ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു.എന്നാൽ വ്യാപാര സ്ഥാപന ഉടമകളും വ്യാപാരി വ്യവസായി സമിതിയും ഈ വിഷയത്തിൽ കോടതിയെ സമീപിക്കുകയും കോടതിയിൽ നിന്ന് ഇഞ്ചക്ഷൻ ഓർഡർ വാങ്ങുകയും ചെയ്തിരുന്നു.

കോടതിയിൽ നിന്ന് ഓർഡർ വന്നതോടെ താൽക്കാലികമായി കഴിഞ്ഞ ദിവസം കടകൾ പൊളിക്കുന്നതിൽ നിന്ന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പിന്മാറിയിരുന്നു. ഇതിനുശേഷമാണ് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ കടയുടമകളും ഉൾപ്പെടെ എത്തി സെക്രട്ടറിക്ക് കട ഒഴിയാൻ സമ്മതം അറിയിച്ചു കത്ത് നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കടയിലെ സാധനസാമഗ്രികൾ മാറ്റുവാനായി 30 ദിവസത്തെ സമയം അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട്  കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം ഇങ്ങനെ, "ഈ വിഷയത്തിൽ വ്യാപാരി വ്യവസായി സമിതിയാണ് കത്ത് നൽകിയിരിക്കുന്നത്, പഞ്ചായത്ത് നോട്ടീസ് നൽകിയിരിക്കുന്നത് വ്യാപാരികൾക്കാണ്, എന്തായാലും വിഷയത്തിൽ കോടതി തീർപ്പ്കൽപ്പിക്കുന്നത് അനുസരിച്ച്തുടർനടപടികളിലേക്ക് നീങ്ങുമെന്ന്" സെക്രട്ടറി അജി കെ തോമസ് പറഞ്ഞു പറഞ്ഞു.

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഈ വ്യാപാരികൾ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow