കടന്നലിന്റെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റു
വണ്ടിപ്പെരിയാർ എം എം ജെ പ്ലാന്റേഷൻ അയ്യപ്പൻ കോവിൽ ഡിവിഷൻ തേയില തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് തൊഴിലാളിയായ വസന്തക്ക് കടന്നലിന്റെ ആക്രമണം ഉണ്ടായത്.
പത്തോളം കടന്നലാണ് ചെവിക്കും തലയിലുമായി വസന്തയെ കുത്തിയത്. തുടർന്ന് അവിടെ നിന്നും ഓടിരക്ഷപ്പെട്ട വസന്ത മറ്റ് തൊഴിലാളികളെ അറിയിക്കുകയും തൊഴിലാളികളും അവിടെ നിന്നുംഓടി മാറുകയും ചെയ്തു. പിന്നീട് തലകറക്കം ഉണ്ടായതിനെ തുടർന്ന് തൊഴിലാളികൾ തന്നെ വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വസന്തകയെ എത്തിക്കുകയായിരുന്നു.
തോട്ടം തൊഴിലാളികൾ ജോലിചെയ്യുന്ന വിവിധ പ്രദേശത്തു നിന്നും. കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടാറുണ്ട്. കടന്നലിന്റെ ആക്രമണത്തിൽ തൊഴിലാളി മരിച്ച സംഭവം വരെ വണ്ടിപ്പെരിയാറിൽ ഉണ്ടായി.അടിയന്തര മുൻകരുതലുകൾ എസ്റ്റേറ്റ് അധികൃതർ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തുന്നതായും ആക്ഷേപം ഉയരുന്നു.