ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പണിയെടുക്കുന്ന ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ലൈറ്റ് ആൻഡ് സൗണ്ട് വർക്കേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ സമരം സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്ത സമരം ജില്ലാ പ്രസിഡണ്ട് പിജെ ടോമി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ജോയ്സ്ജോമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ജിജി മേരികുളം,മറ്റ് ഭാരവാഹികളായ കെ. ജയകുമാർ,മുഹമ്മദ്ഫസൽ, വിനോദ് സർഗ്ഗം,ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.