കഞ്ഞിക്കുഴി വെൺമണിയിൽ പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കഞ്ഞിക്കുഴി വെൺമണിയിൽ പത്തുവയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പട്ടയക്കുടി, ആനക്കുഴി സ്വദേശി തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് ആണ് മരിച്ചത്.വെണ്മണി സെന്റ് ജോർജ് യുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.കുട്ടിയുടെ മാതാപിതാക്കൾ കുടുംബ പ്രശ്നങ്ങളെത്തുടർന്ന് പിരിഞ്ഞു കഴിയുകയായിരുന്നു.
പിതാവ് അജി പണി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് മകനെ ഷാളിൽ കുരുങ്ങി നിൽക്കുന്നതായി കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് ആദ്യം വെണ്മണിയിലുള്ള സ്വകാര്യ ക്ലിനിക്കിലത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചശേഷം കാളിയാർ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.