മലയോരെ ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി മണ്ണെടുത്തു മാറ്റപ്പെട്ടതിനെ തുടർന്നു അപകടകരമായ സ്ഥിതിയിലുള്ള ചപ്പാത്ത് മേഖലയിലെ ആറ് വീട്ടുകാരെ ദുരിതാശ്വാസക്യാമ്പിലേക്കു മാറ്റി താമസിപ്പിക്കുവാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.
മലയോരെ ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി മണ്ണെടുത്തു മാറ്റപ്പെട്ടതിനെ തുടർന്നു അപകടകരമായ സ്ഥിതിയിലുള്ള ചപ്പാത്ത് മേഖലയിലെ ആറ് വീട്ടുകാരെ ദുരിതാശ്വാസക്യാമ്പിലേക്കു മാറ്റി താമസിപ്പിക്കുവാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നതിനുള്ള ഉപ്പുതറ പരപ്പ് വികാസ് ഓഡിറ്റോറിയവും മാറ്റി പാർപ്പിക്കണ്ടവരുടെ വീടുകളും ഇടുക്കി തഹസീൽദാർ അനിൽകുമാർ സന്ദർശിച്ചു.
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനു കെ ജോൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം കുഞ്ഞുമോൻ, ബിബിൻ,വിജയമ്മ ജോസഫ്, അയ്യപ്പൻ കോവിൽ വില്ലേജ് ആഫീസർ അഞ്ചു എന്നിവരും തഹസീൽദാരോടൊപ്പമുണ്ടായിരുന്നു.