ഇടുക്കി താലൂക്കിലെ ആദ്യത്തെ ദുരിതാശ്വാസ ക്യാമ്പ് വാഴത്തോപ്പിൽ തുറന്നു
ഇടുക്കി താലൂക്കിലെ ആദ്യത്തെ ദുരിതാശ്വാസ ക്യാമ്പ് വാഴത്തോപ്പിൽ തുറന്നു.വാഴത്തോപ്പ് എച്ച് ആർ സി ഹാളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നത്.രണ്ട് കുടുംബങ്ങളിലായി മൂന്ന് പുരുഷന്മാരും മൂന്നു സ്ത്രീകളും ഒരു ആൺകുട്ടിയും ഉൾപ്പെടെ ഏഴ് പേരാണ് ക്യാമ്പിലുള്ളത്. ചെറുതോണി ടൗണിനടുത്തുള്ള രണ്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.



