അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു
കട്ടപ്പന ജെ.സി.ഐ ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചത്കട്ടപ്പന മണ്ഡലം പ്രസിഡന്റ് പി എൻ പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന യോഗാ ദിനാചരണം ദേശീയ സമിതി അംഗം ശ്രീനഗരിരാജൻ ഉദ്ഘാടനം ചെയ്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്നമ്മ ഗോപിനാഥ് ,സന്തോഷ് കിഴക്കേമുറി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ ,സി കെ ശശി, സുജിത്ത് ശശി ,മഹേഷ് കുമാർ , ശ്രീഹരി ,ജിബിൻ സെബാസ്റ്റ്യൻ ,സാജു മുത്തോലി ,തോമസ് , അലക്സ് തെന്നാട്ടിൽഎന്നിവർ നേതൃത്വം നൽകി.