കട്ടപ്പന ഗവ. ഐ റ്റി ഐ നാഷണൽ സർവ്വീസ് സ്കീംന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടന്നു

ഗവ.ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ, ഗവ.ആയുർവേദ ഡിസ്പെൻസറി, ഗവ.ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഐ.ടി.ഐയിൽ വച്ച് യോഗ സ്ത്രീ ശാക്തീകരണത്തിന് എOന്ന വിഷയത്തിൽ അവബോധന ക്ലാസും ധ്യാനം,പ്രാണായാമം ക്രീയകളിൽ പരിശീലനവും സംഘടിപ്പിച്ചു.യോഗ പരിശീലിക്കുന്ന സ്ത്രീകൾക്ക് സ്വയം അവബോധവും ആത്മവിശ്വാസവും ലഭിക്കുമെന്ന് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ച് വൈസ് പ്രിൻസിപ്പൽ പീറ്റർ സ്റ്റാലിൻ പറഞ്ഞു.
പ്രോഗ്രാം ഓഫീസർ സാദിക്ക്.എ അധ്യക്ഷനായിരുന്നു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജോസഫ് പി എം മുഖ്യപ്രഭാഷണം നടത്തി.യോഗ ഇൻസ്ട്രക്ടർ ഡോ.കൃഷ്ണപ്രിയ പി.എച്ച്, കെ കെ സുരേഷ്, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ അനു ഈപ്പൻ എന്നിവർ നേതൃത്വം നൽകി.അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ സുജിത്ത് എം.എസ്,ശ്രീജ ദിവാകരൻ,ഗ്രൂപ്പ് ഇൻസ്ട്രക്ടർ ചന്ദ്രൻ പി സി, എൻ.എസ്.എസ് വോളൻ്റിയർ സെക്രട്ടറി ആദിത്യ വിജയകുമാർ, അനുമോൾ സന്തോഷ്, റോബിൻ ജോർജ് എന്നിവർ പങ്കെടുത്തു.