അടിമാലി അറുപതാംമൈലിന് സമീപം ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ മരിച്ചു
അടിമാലി അറുപതാംമൈലിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആന സവാരി കേന്ദ്രത്തില്‍ ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ മരിച്ചു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ബാലകൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്വകാര്യ സ്‌പൈസസിനോട് ചേര്‍ന്നായിരുന്നു ആന സവാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.



