യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ SSLC പ്ലസ് ടു പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം സംസ്ഥാനത്തുടനീളം കഴിഞ്ഞ SSLC പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയംകൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയാണ് യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് . ഇതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലും തോട്ടം മേഖലയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർ കൾക്ക്ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
വണ്ടി പെരിയാർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങിൽ യൂത്ത് കോൺഗ്രസ് വാളാടി മണ്ഡലം പ്രസിഡന്റ് വിഘ്നേഷ് അധ്യക്ഷനായിരുന്നു. കോൺഗ്രസ് വള്ളക്കട വ് വാർഡ് പ്രസിഡന്റ് അലൈസ് വാരിക്കാട്ട് സ്വാഗതമാശംസിച്ച യൂത്ത്പ്ലസ് ടാലന്റ് ഫെസ്റ്റ് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസീസ് ദേവസ്യ അറയ്ക്കപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. ജില്ലയിൽ ഉന്നത വിജയംകൈവരിച്ച വിദ്യാർഥികൾക്ക് ഉപരി പഠനത്തിനായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്ഉള്ള തെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞു
DCC ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത് മുഖ്യ പ്രഭാഷണം നടത്തി തുടർന്ന് തോട്ടം മേഖലയിൽ നിന്നുംകഴിഞ്ഞ SSLC പ്ലസ് ടു പരീക്ഷകളിൽഉന്നത വിജയംകൈവരിച്ച വിദ്യാർഥികളെ മൊമെന്റോകൾ നൽകി ആദരിച്ചു.ഒപ്പം തോട്ടം മേഖലയിൽ 'നിന്നും കഴിഞ്ഞ BSC നേഴ്സിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗീതു G കൃഷ്ണയെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ അധ്യാപികയും യൂത്ത് കോൺഗ്രസ് ജില്ലാ ഉപാധ്യക്ഷ ശാരി ബിനു ശങ്കർ നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ അരുവി പ്ലാക്കൽ. DCC ജനറൽസെക്രട്ടറിPA അബ് ദുൾ റഷീദ്. INTUC പീരുമേട് റീജണൽ പ്രസിഡന്റ KA സിദ്ദിഖ്. ഗ്രാമ പഞ്ചായത്തംഗങ്ങളായപ്രിയങ്കാ മഹേഷ് . SA ജയൻ . അഖിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.