എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ,ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സാന്ദ്ര, എം ജി യൂണിവേഴ്സിറ്റി BSC കെമിസ്ട്രി സെക്കന്റ് റാങ്ക് ഹോൾഡർ അശ്വനി ദേവ് എന്നിവരെ കോൺഗ്രസ്സ് 11,12 വാർഡുകളുടെ നേതൃത്വത്തിൽ അനുമോദിച്ചു

എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ,ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ സാന്ദ്ര, എം ജി യൂണിവേഴ്സിറ്റി BSC കെമിസ്ട്രി സെക്കന്റ് റാങ്ക് ഹോൾഡർ അശ്വനി ദേവ് എന്നിവരെ കോൺഗ്രസ്സ് 11,12 വാർഡുകളുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ച യോഗം ഡിസിസി വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പടവൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ആൽബിൻ മണ്ണഞ്ചേരിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജലക്ഷ്മി അനീഷ് ഡിസിസി മെമ്പർ ജോയ് ഈഴക്കുന്നേൽ, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റ് എംഎം ചാക്കോ മുളയ്ക്കൽ, വാർഡ് പ്രസിഡൻ്റുമാരായ തോമസ് പഴംപുരയിടത്തിൽ, റോബിൻസ് കാപ്പിലാംമൂട്ടിൽ എന്നിവർ പങ്കെടുത്തു.