രാജാക്കാട് പഴയവിടുതി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു

കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമായി നിലകൊള്ളുന്ന ദേവാലയമാണ് രാജാക്കാട് പഴയവടുതി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി കഴിഞ്ഞ പത്ത് വർഷക്കലമായി മുടങ്ങാതെ വിദ്യാഭ്യസ സഹായങ്ങൾ വിതരണം ചെയ്‌തുവരുന്ന ഇടവക അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വർഷവും നാല്പതോളം നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. ആരാധനക്ക് ശേഷം പള്ളിയിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ.ബേസിൽ മാത്യു പുതുശ്ശേരിയിൽ പഠനോപകരണങ്ങൾ കമ്മറ്റി അംഗങ്ങൾക്ക് കൈമാറി വിതരണ ഉത്‌ഘാടനം നിർവ്വഹിച്ചു.
ഇടവക അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. തോട്ടം തൊഴിലാളിയായ വയോധികക്ക് അപകടാവസ്ഥയിലായ വീട് പുനർനിർമ്മിച്ചു വാസയോഗ്യമാക്കി നൽകി, നിരവധി പേർക്ക് ചികിത്സാ സഹായം നൽകി,എല്ലാം മാസവും മുടങ്ങാതെ നിർദ്ധനരയവർക്ക് ഭക്ഷണകിറ്റുകൾ എത്തിച്ചു നൽകിയും നല്ല സമരിയക്കാരനായി മാറിയിരിക്കുകയാണ് പഴയവടുതി ഇടവക. ഇടവക വികാരി ഫാ.ബേസിൽ മാത്യു പുതുശ്ശേരിയിൽ,ട്രസ്റ്റി സാം കളീക്കൽ,സെക്രട്ടറി സാജു വർഗീസ്,കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തി വരുന്നത്.