ഡ്രൈഡേയിൽ അനധികൃത മദ്യവിൽപ്പന;വലിയ തോവാളയിൽ 16 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

Jun 1, 2024 - 17:57
 0
ഡ്രൈഡേയിൽ അനധികൃത മദ്യവിൽപ്പന;വലിയ തോവാളയിൽ 16 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ
This is the title of the web page

വലിയ തോവാള മന്നാ ക്കുടിയിൽ നിന്നും 16 ലിറ്റർ വിദേശ മദ്യം പിടികൂടി. വലിയ തോവാള തെക്കേക്കര റജി ജോസഫ് ആണ് പിടിയിലായത്.ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡാൻ സാഫ് ടീമും വണ്ടൻമേട് പോലീസും ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 16 ലിറ്റർ വിദേശമദ്യവും 13,165 രൂപയുമാണ് തൊണ്ടി മുതലായി ലഭിച്ചത്.

 ഇയാളെ മെഡിക്കൽ പരിശോധനക്ക് ശേഷം നെടുംങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടൻമേട് SI മാരായ എബി P മാത്യു, വിനോദ് സോപാനം,ASI ഷിബു കുമാർ, പ്രശാന്ത് മാത്യു, ജിഷ ആർ. തുടങ്ങിയവരാണ് ഡാൻസാഫ് ടീമിനോടൊപ്പം പ്രതിയേ കസ്റ്റഡിയിലെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow