ഉപ്പുതറ പഞ്ചായത്തിലെ അസിസ്റ്റൻഡ് സെക്രട്ടറി പി വി തോമസിനും ,ജാൻസി പി വിക്കും യാത്രയയപ്പ് നൽകി

May 31, 2024 - 16:45
May 31, 2024 - 16:48
 0
ഉപ്പുതറ പഞ്ചായത്തിലെ അസിസ്റ്റൻഡ്  സെക്രട്ടറി പി വി തോമസിനും ,ജാൻസി പി വിക്കും യാത്രയയപ്പ് നൽകി
This is the title of the web page

കഴിഞ്ഞ 20 വർഷത്തെ സേവനത്തിന് ശേഷമാണ് പി വി തോമസ് ഔദ്യോഗിക സർവ്വീസിൽ നിന്നും പടിയിറങ്ങുന്നത്. വിവിധ പഞ്ചായത്തിലെ സേവനത്തിന് ശേഷമാണ് ഉപ്പുതറ പഞ്ചായത്തിൽ അസിസ്റ്റൻ്റെ സെക്രട്ടറിയായി എത്തിയത്. 'വളരെ കുറച്ച് നാളെത്തെ സേവനം കൊണ്ട് ജനങ്ങളുടെ പ്രീതി നേടിയെടുക്കാൻ കഴിഞ്ഞു. തോമസിന് യാത്രാമംഗളങ്ങൾ നേരാൻ വിവിധ പഞ്ചായത്തുകളിൽ നിന്ന് പ്രസിഡൻ്റുമാർ എത്തിയത് തോമസിൻ്റ പ്രവർത്തനത്തിൻ്റെ മികവിൻ്റെ തെളിവായി മാറി. കഴിഞ്ഞ 31 വർഷക സേവനത്തിന് ശേഷമാണ് ഓഫീസ് അറ്റൻ്റെഡർ ജാൻസി സർവ്വീസിൽ നിന്നും പിരിയുന്നത്. ഇരുവരുടെയും യാത്ര അയപ്പ് വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചത്. ഇരുവർക്കും സ്നേഹ സമ്മാനം നൽകിയാണ് സഹപ്രവർത്തകർ യാത്ര മംഗളങ്ങൾ നേർന്നത്.യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ ജെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് സരിത പി എസ് അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ ജനപ്രതി നിധികൾ ജീവനക്കാർ പിവി തോമസിൻ്റെയും പിവി ജാൻസിയുടെയും കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow