തൊടുപുഴ മേഖലയിൽ ശക്തമായ മഴ; തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിൽ ഗതാഗത തടസം, പലയിടത്തും മണ്ണിടിഞ്ഞു
തൊടുപുഴ മേഖലയിൽ ശക്തമായ മഴ.ജില്ലയിൽ പലയിടത്തും മണ്ണിടിഞ്ഞു.കരിപ്പിലങ്ങാടും നാടുകാണിയിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്.റോഡിലേക്ക് മരം വീണും മറ്റും പലയിടത്തും ഗതാഗത തടസം.കനത്ത മഴയെ തുടർന്ന് അറക്കുളം പഞ്ചായത്തിൻ്റെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ നാടുകാണിയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു.
ഏറെ നേരമായി ഇവിടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതിന് സമീപത്തായുള്ള കരിപ്പിലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചക്ക് രണ്ടര മുതൽ പെയ്യുന്ന കനത്ത മഴ ഇതുവരെ ശമിച്ചിട്ടില്ല. വിവിധയിടങ്ങളിലെ തോടുകളും പുഴകളും നിറഞ്ഞൊഴുകുകയാണ്.




