നാലാമത് പൗർണമി സംഗമം സംഘടിപ്പിച്ചു. കട്ടപ്പനയിൽ സംഘടിപ്പിച്ച പരിപാടി മുൻ നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു

May 26, 2024 - 14:59
 0
നാലാമത് പൗർണമി സംഗമം സംഘടിപ്പിച്ചു. കട്ടപ്പനയിൽ സംഘടിപ്പിച്ച പരിപാടി  മുൻ നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കിയുടെ വിവിധ ഇടങ്ങളിൽ നിന്നും മറ്റ് ജില്ലകളിലേക്ക് അടക്കം യാത്ര ഒരുക്കിയിരുന്ന പൗർണമി ബസ് സർവീസ് ജീവനക്കാരുടെ സംഗമമാണ് സംഘടിപ്പിച്ചത്. ഹൈറേഞ്ചിന്റെ പൊതു വീഥികളിൽ വർഷങ്ങളായി സുരക്ഷിത യാത്ര ഉറപ്പാക്കിയ ബസ് സർവീസിന്റെ പഴയ ജീവനക്കാരുടെ അടക്കമുള്ള കണ്ടുമുട്ടൽ കൂടിയായിരുന്നു സംഗമത്തിന്റെ ലക്ഷ്യം.

 വർഷങ്ങൾക്കു മുമ്പേ പൗർണമിയിൽ ജോലിക്ക് ഉണ്ടായിരുന്നവരും നിലവിൽ ഉള്ളവരും എല്ലാം പരിപാടിയിൽ സന്നിഹിതരായിരുന്നു. കൂട്ടായ്മയിലൂടെ അംഗങ്ങളുടെ സുഹൃദ്ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുകയും, കൂട്ടായുള്ള വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തു വരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് നാലാമത് പൗർണമി സംഗമം കട്ടപ്പനയിൽ സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുൻ നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കൂട്ടായ്മ പ്രസിഡന്റ് സാബു മാത്യു, സെക്രട്ടറി എ ജോസഫ് അനൂപ് ദിവാകരൻ, അജയൻ കുമളി തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow