കാഞ്ചിയാർ പഞ്ചായത്ത് മൂന്നാം വാർഡ് തൊപ്പിപ്പാളയിൽ അനുമോദന യോഗവും, വയോജന സഹായ ഉപകരണ വിതരണവും, ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു

May 26, 2024 - 14:48
 0
കാഞ്ചിയാർ പഞ്ചായത്ത് മൂന്നാം വാർഡ് തൊപ്പിപ്പാളയിൽ അനുമോദന യോഗവും, വയോജന സഹായ ഉപകരണ വിതരണവും, ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം  തങ്കമണി സുരേന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു
This is the title of the web page

മറ്റപ്പള്ളി പ്രിയങ്ക മഹിളാ സമാജത്തിന്റെ നേതൃത്വത്തിലാണ് അനുമോദന യോഗം സംഘടിപ്പിച്ചത്.കഴിഞ്ഞ എസ്എസ്എൽസി, ഹയർ സെക്കൻണ്ടറീ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പരിപാടിയോടനുബന്ധിച്ച് വയോജനങ്ങൾക്കുള്ള സഹായ ഉപകരണ വിതരണവും നടന്നു.

 ഒപ്പം കൗമാര കുട്ടികൾക്കുള്ള എം കപ്പ് വിതരണവും അതിനോട് അനുബന്ധിച്ച് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.കാഞ്ചിയാർ പഞ്ചായത്ത് മൂന്നാം വാർഡ് തൊപ്പിപ്പാളയിൽ സംഘടിപ്പിച്ച പരിപാടികൾ പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എ ഡി എസ് പ്രസിഡൻറ് സുബി രതീഷ്, സിഡിഎസ് മെമ്പർ എത്സമ്മ ദേവസ്യ, ഐസിഡിഎസ് സൂപ്പർ വൈസർ രാധാമണി കെ കെ,ദീപ സെബാസ്ററ്യൻ, ജെപിഎച്ച്എൻ ഷീനമോൾ ജെസ്‌ന ജെയിംസ്, സുശീല, പ്രമീള രാജപ്പൻ, സുകുമാരൻ നന്ത്യാപറമ്പിൽ, സതീഷ്, ശ്രീജ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow