ചിന്നക്കനാലില്‍ കെഎസ്ആര്‍ടിസി ബസ് ജീപ്പില്‍ തട്ടിയതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം; ബസ് ഡ്രൈവറെ താക്കോല്‍ ഉപയോഗിച്ച് ആക്രമിച്ചു; മൂന്ന് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Nov 8, 2026 - 17:53
 0
ചിന്നക്കനാലില്‍ കെഎസ്ആര്‍ടിസി ബസ് ജീപ്പില്‍ തട്ടിയതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം; ബസ് ഡ്രൈവറെ താക്കോല്‍ ഉപയോഗിച്ച് ആക്രമിച്ചു; മൂന്ന് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
This is the title of the web page

ചിന്നക്കനാലില്‍ ജീപ്പിന്റെ പാര്‍ക്കിങ് ലൈറ്റ് തകര്‍ന്നതിനെ തുടര്‍ന്നാണ് വാക്ക് തര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവറെ താക്കോല്‍ ഉപയോഗിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ചിന്നക്കനാല്‍ സ്വദേശികളായ മൂന്ന് ജീപ്പ് ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജീപ്പ് ഡ്രൈവര്‍മാരായ ചെല്ലദുരൈ, വേല്‍മുരുകന്‍, മുനിയാണ്ടി എന്നിവരെയാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് നിന്ന് സൂര്യനെല്ലിയിലെത്തി തിരികെ എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ സലിമിനാണ് മര്‍ദനമേറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചിന്നക്കനാലില്‍ ബസ് പാര്‍ക്ക് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ജീപ്പിന്റെ പിന്നില്‍ തട്ടുകയായിരുന്നു. ഇതോടെ ജീപ്പിന്റെ പാര്‍ക്കിങ് ലൈറ്റിന് കേടുപാടുകള്‍ സംഭവിച്ചു. ഇതിനെച്ചൊല്ലി ജീപ്പ് ഡ്രൈവര്‍മാരും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് ജീപ്പ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ആക്രമിച്ചെന്നാണ് സലിമിന്റെ പരാതി. വാഹനത്തിന്റെ താക്കോല്‍ ഉപയോഗിച്ച് കുത്തുകയും നിലത്ത് വീണപ്പോള്‍ ചവിട്ടുകയും ചെയ്തതായി ഡ്രൈവര്‍ പറഞ്ഞു. തലയ്ക്കും നടുവിനും പരിക്കേറ്റ സലിമിനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസും മുടങ്ങി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow