കാല്‍ വഴുതി കുളത്തില്‍ വീണ നാല് വയസുകാരൻ മുങ്ങി മരിച്ചു

May 21, 2024 - 17:02
May 21, 2024 - 18:55
 0
കാല്‍ വഴുതി കുളത്തില്‍ വീണ നാല് വയസുകാരൻ മുങ്ങി മരിച്ചു
This is the title of the web page

മൂന്നു വയസുകാരന്‍ വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ വീണു മരിച്ചു. തൊടുപുഴ പൂമാല മുണ്ടാട്ടുചുണ്ടയില്‍ ഷാജിയുടെയും ജാന്‍സിയുടെയും കൊച്ചുമകന്‍ ധീരവ് (4)ആണ് മരിച്ചത് .വെള്ളിയാമറ്റം പഞ്ചായത്ത് പൂമാലയ്ക്കുസമീപം കൂവക്കണ്ടത്ത് ചൊവ്വാഴ്ച രാവിലെ 11-ന് അണ് അപകടം. കുട്ടി വല്യമ്മയുടെ കൂടെ പശുവിനെകെട്ടാന്‍ പോയതായിരുന്നു.

വല്യമ്മ കുട്ടിയെ പറമ്പില്‍ നിര്‍ത്തി പശുവിനെ കെട്ടാനായി മാറി.പശുവിനെ കെട്ടിയതിനുശേഷം നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ല. ഇവര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് സമീപത്ത് തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകൾ എത്തി കുട്ടിയെ കുളത്തില്‍നിന്നു പുറത്തെടുത്ത് തെടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow