ഇന്ന് അന്താരാഷ്ട്ര തേയില ദിനം

ഇന്ന് അന്താരാഷ്ട്ര തേയിലദിനം പീരമേട് തോട്ടം മേഖലയിലെ അഭിമാന ദിനം കൂടിയാണ് ഇന്ന്. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ചായ ദിനാചരണം നടത്തുന്നത്. 2019 വരെ ഡിസംബർ 15 ആയിരുന്നുഈ ദിനം ലോകമെമ്പാടും ആഘോഷിച്ചിരുന്നത്. എന്നാൽ മിക്ക രാജ്യങ്ങളിലെയും തേയില ഉത്പാദന സീസൺ തുടങ്ങുന്നത് ഏപ്രിൽ മെയ് മാസത്തിൽ ആയതുകൊണ്ട് തന്നെയാണ് 2020 മുതൽ മെയ് 21 ന് ചായ ദിനം ആചരിക്കാൻ തീരുമാനിച്ചത്.
ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് തേയിലഇതുകൊണ്ടുതന്നെ ഉന്മേഷം നൽകുന്ന പാനീയങ്ങളിൽ ആദ്യം ഇടം പിടിച്ചിരിക്കുന്നതും ചായ തന്നെയാണ്. ഈ അന്താരാഷ്ട്ര സായിദിനത്തിൽ വണ്ടിപ്പെരിയാർകോണിമാറഎസ്റ്റേറ്റ് അധികൃതർ ഒരുക്കിയത് അശ്വഗന്ധം ജാതിപത്രി ഗ്രാമ്പൂ ഏലയ്ക്ക ഇഞ്ചി തുടങ്ങിയ ഒമ്പതോളം സുഗന്ധവ്യഞ്ജനങ്ങളാൽ തയ്യാറാക്കിയ മസാലയാണ് ചായയാണ്.
മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത് അശ്വഗന്ധി എന്ന ഔഷധം ആണ്.ഇതുകൊണ്ടുതന്നെ ഈ ചായ കുടിച്ചാൽ കൂടുതൽ ഉന്മേഷവും മാനസിക സമ്മർദ്ദം കുറയും എന്നുംഫാക്ടറി മാനേജർ സാബു പി ഈപ്പൻ പറയുന്നു.മറ്റൊരു പ്രത്യേകത കൂടി ഈ ചായ ദിനത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുകയാണ് കോണിമാറ എസ്റ്റേറ്റ് അധികൃത തന്തൂരി ചായ.
മഞ്ചട്ടി ചൂടാക്കി അതിൽ ചായ ഒഴിച്ച് മൺ ഉപയോഗിച്ച് നിർമ്മിച്ച ഗ്ലാസിൽ തന്നെയാണ് ചായ പൊതുജനങ്ങൾക്കായി വിതരണം ചെയ്യുന്നത്..ഇതിനായി പഴമ നിലനിർത്തിയുള്ള ചായക്കടയും കോണിമറ ഔട്ട്ലെറ്റിനോട് ചേർന്ന് നിർമ്മിച്ചിരിക്കുകയാണ്.ഈ അന്താരാഷ്ട്ര തേയില ദിനത്തിൽ കോണി മാറാ എസ്റ്റേറ്റ് ഒരുക്കിയ ചായ സൽക്കാരംശ്രദ്ധേയമായി കഴിഞ്ഞു.