കലാരംഗത്ത് സർഗാത്മക സംഭാവന നൽകുന്നവർക്ക് തപസ്യ കൾച്ചറൽ സൊസൈറ്റിയും , നാട്യ കലാക്ഷേത്രയും പ്രതിഭ പുരസ്കാരം ഡോ. ആർ.എൽ.വി. രാമകൃഷ്ണന്

May 21, 2024 - 07:26
 0
കലാരംഗത്ത്  സർഗാത്മക  സംഭാവന നൽകുന്നവർക്ക്  തപസ്യ കൾച്ചറൽ സൊസൈറ്റിയും , നാട്യ കലാക്ഷേത്രയും    പ്രതിഭ പുരസ്കാരം  ഡോ. ആർ.എൽ.വി. രാമകൃഷ്ണന്
This is the title of the web page

കലാരംഗത്ത് സർഗാത്മക സംഭാവന നൽകുന്നവർക്ക് തപസ്യ കൾച്ചറൽ സൊസൈറ്റിയും , നാട്യ കലാക്ഷേത്രയും ഏർപ്പെടുത്തിയ പ്രതിഭ പുരസ്കാരം ഡോ. ആർ.എൽ.വി. രാമകൃഷ്ണന് നൽകി. 10001 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഉപ്പുതറയിൽ തപസ്യയുടെ 30-ാം വാർഷിക ആഘോഷ ചടങ്ങിൽ സീരിയൽ - സിനിമ താരം അനിൽ . കെ. ശിവറാം നൽകി. സാഹിത്യകാരനും, കേരള സാഹിത്യ അക്കാദമി അംഗവുമായ മോബിൻ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ദർശന പ്രസിഡൻ്റ് ഇ .ജെ . ജോസഫ്. സംഗീതജ്ഞൻ തങ്കച്ചൻ പാല, നടൻ എം. സി. കട്ടപ്പന എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ,, ഫാ. ജോയി നിരപ്പേൽ,ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ആശ നിർമൽ , പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജയിംസ് .കെ . ജേക്കബ്, ജയ്മോൾ ജോൺസൻ , മാധ്യമപ്രവർത്തകൻ എം. സി. ബോബൻ, സിബി മുത്തുമാക്കുഴി, ജയിംസ് തോക്കൊമ്പേൽ, എൻ കെ . രാജൻ. സി. എസ്. രാജേന്ദ്രൻ, ഷിജോ ഫിലിപ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് തപസ്യ നാട്യകലാക്ഷേത്രയുടെ നാട്യോത്സവ് 2024 ഉം അരങ്ങേറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow