വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി സ്വദേശി മരിച്ചു
വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു.ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ ആണ് മരിച്ചത്.ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്.വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്.കോഴിക്കോട് ചികിത്സയിൽ ആയിരുന്നു. രോഗം കുറഞ്ഞപ്പോഴാണ് വീട്ടിലേക്ക് വന്നത്. വീണ്ടും കൂടിയപ്പോ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

