ഉപ്പുതറയിൽ കർഷകനെ കാട്ടുപന്നി അക്രമിച്ചു
ഉപ്പുതറയിൽ കർഷകനെ കാട്ടുപന്നി അക്രമിച്ചു. ചീന്തലാർ ആനപ്പള്ളം സ്വദേശി പുത്തൻവീട്ടിൽ കെ സെൽവരാജിനാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. ഏലത്തിന് പണിയെടുക്കുന്നതിനിടയിലായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.സെൽവരാജ് കട്ടപ്പന താലുക്ക് ആശുപത്രിയിലും ഉപ്പുതറ സർക്കാർ ആശുപത്രിയിലും ചികിത്സതേടി.മേഖലയിൽ സ്ഥിരമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കാറുണ്ട്. ഇപ്പോൾ മനുഷ്യ ജീവനും ഇവ ഭീഷണി സൃഷ്ടിക്കുന്നു.

