വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക്ക് പോസ്റ്റ് ഉപരോധിച്ചു
വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക്ക് പോസ്റ്റ് ഉപരോധിച്ചു. കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നതിന് ശാശ്വത പരിഹാരം കാണുന്നതിന് നാളിതുവരെയായിട്ടും വനം വകുപ്പോ സംസ്ഥാന സർക്കാരോ നടപടികൾ സ്വീകരിച്ചിട്ടില്ല. വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങുന്ന കാഴ്ച്ചയ്ക്ക് കഴിഞ്ഞ ദിവസം പീരുമേട്ടിലെയും വണ്ടിപ്പെരിയാർ വള്ളക്കടവിലെയും ജനങ്ങൾ സാക്ഷ്യം വഹിച്ചതാണ്. ഈ സാഹചര്യത്തിലാണ് കർഷക കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
വന്യമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്നതിനും ശാശ്വതപരിഹാരമാവശ്യപ്പെട്ടു കൊണ്ടാണ് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ വണ്ടിപ്പെരിയാർ വള്ളക്കടവ് ചെക്ക് പോസ്റ്റ് ഉപരോധസമരം സംഘടിപ്പിച്ചത്.
കർഷക കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ അധ്യക്ഷനായിരുന്നു.കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ആന്റണി സ്ക്കറിയ കുഴിക്കാട്ട് ഉപരോധ സമരം ഉത്ഘാടനം ചെയ്തു.വന്യമൃഗങ്ങളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്നതിന് നിയമമുണ്ടോ എന്ന് അന്വേഷിക്കുവാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് പീരുമേട് മണ്ഡലം ചെയർമാൻ റ്റി.എച്ച് അബ്ദുൾ സമദ്. ഡി.സി.സി ജനറൽ സെക്രട്ടറി പി.എ അബ്ദുൾ റഷീദ്. കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് . കെ.എസ്.ഇ.എൽ യൂണിയൻ പ്രസിഡൻറ് റ്റി.എം ഉമ്മർ , നേതാക്കളായ .കെ .എ സിദ്ദിഖ്. കെ. ഉദയകുമാർ . ബാബു അത്തി മൂട്ടിൽ . അൻസാരി പുളിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.