നെടുങ്കണ്ടത്ത് ട്രാൻസ്ഫോമറിൽ നിന്നും തീ പടർന്നു; ഏലച്ചെടികൾ കത്തിനശിച്ചു
നെടുങ്കണ്ടത്ത് ട്രാൻസ്ഫോമറിൽ നിന്നും തീ പടർന്നു.അമിത വൈദ്യുത ഉപയോഗം മൂലമാണ് തീ പടർന്നതെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.ട്രാൻസ്ഫോമർ പരിധിയിൽ അമിത വൈദ്യുതി ഉപയോഗം ഉണ്ടായതിനെ തുടർന്ന് കേബിളുകൾ പഴുത്ത് തീ പിടിക്കുകയായിരുന്നു.സമീപത്തുള്ള ഏലത്തോട്ടത്തിലേക്കും തീ പടർന്നു. ഏലച്ചെടികൾ കത്തി നശിച്ചു.തിരുമേനി എസ്റ്റേറ്റിലെ ഏലച്ചെടികളാണ് കത്തി നശിച്ചത്.നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലമാണ് വൻദുരന്തം ഒഴിവായത്.

