നെടുങ്കണ്ടം കോമ്പമുക്കിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് നിർമ്മാണ തൊഴിലാളി മരിച്ചു.
നെടുങ്കണ്ടം കോമ്പമുക്കിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് നിർമ്മാണ തൊഴിലാളി മരിച്ചു.പാലാർ കുന്നിൽ വിനോദ് (45) ആണ് മരിച്ചത്.ചോറ്റുപാറയിലെ സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടയാണ് അപകടം ഉണ്ടായത്.തട്ട് പൊളിക്കുന്നതിനിടെ വീടിൻ്റെ സൺഷൈഡിൽ നിന്നും താഴെ വീഴുകയായിരുന്നു.ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ ആയില്ല.

