കട്ടപ്പന മുനിസിപ്പാലിറ്റിയുടെ വിവിധയിടങ്ങളിൽ അനധികൃത വഴിയോര കച്ചവടവും, ലഹരി വസ്തു വില്പനകളും തടയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി നൽകിയ പരാതികൾ അവഗണിക്കുന്നതിനെതിരെ കുത്തിയിരിപ്പ് സമരം നടത്താനുള്ള തീരുമാനത്തിൽ വ്യാപാരികൾ

May 8, 2024 - 16:17
May 9, 2024 - 07:35
 0
കട്ടപ്പന മുനിസിപ്പാലിറ്റിയുടെ വിവിധയിടങ്ങളിൽ അനധികൃത വഴിയോര കച്ചവടവും, ലഹരി വസ്തു വില്പനകളും തടയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി നൽകിയ പരാതികൾ അവഗണിക്കുന്നതിനെതിരെ  കുത്തിയിരിപ്പ് സമരം നടത്താനുള്ള തീരുമാനത്തിൽ വ്യാപാരികൾ
This is the title of the web page

കട്ടപ്പന മുനിസിപ്പാലിറ്റിയുടെ വിവിധയിടങ്ങളിൽ അനധികൃത വഴിയോര കച്ചവടവും, ലഹരി വസ്തു വില്പനകളും തടയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി നൽകിയ പരാതികൾ അവഗണിക്കുന്നതിനെതിരെ കുത്തിയിരിപ്പ് സമരം നടത്താനുള്ള തീരുമാനത്തിൽ വ്യാപാരികൾ. വിവിധ പരാതികൾ അറിയിച്ചിട്ടും നഗരസഭ പരിഹാരം കാണാത്ത സ്ഥിതിക്കാണ് വ്യാപാരികൾ സമരത്തിന് ഒരുങ്ങുന്നത്.  നഗരസഭാപരിധിയിലെ കച്ചവടക്കാരുടെ വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് നഗരസഭാ ചെയർപേഴ്‌സണ് പരാതി നൽകി. വാഹനങ്ങളിൽ കൊണ്ടുനടന്നുള്ള കച്ചവടവും വഴിയോര വ്യാപാരവും തടയണമെന്ന ആവശ്യം നഗരസഭ അവഗണിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൂടാതെ, പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ വ്യാപാര സ്ഥാപനങ്ങളിൽ കുടിവെള്ളം എത്തിക്കാൻ നടപടിയില്ല. ബേക്കറി, ഹോട്ടൽ, കൂൾബാൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. വർഷങ്ങളായി പണം കൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. ഇവിടുത്തെ വ്യാപാരികൾക്കും ജീവനക്കാർക്കും ശുചിമുറി സൗകര്യവും ഏർപ്പെടുത്തണമെന്നും മഴക്കാലമാകുന്നതോടെ ഇവിടെയുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നുമാണ് വ്യാപാര വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ആവശ്യപ്പെട്ടു.

കൂടാതെ കട്ടപ്പന മാർക്കറ്റുകളിലെ റോഡുകൾ സഞ്ചാരയോഗ്യമല്ല. മഴ പെയ്യുമ്പോൾ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ പുറത്തേയ്ക്ക് തള്ളി നിൽക്കുന്നത് വ്യാപാരികൾക്കും മാർക്കറ്റിലെത്തുന്നവർക്കും ഭീഷണിയാണ്. കുന്തളം പാറ റോഡിൽ ഞായറാഴ്ചകളിൽ റോഡിന് വശങ്ങളിൽ വൃത്തിഹീനമായി ഭക്ഷണ പദർത്ഥങ്ങൾ, ലഹരി മരുന്ന്, മാരക രോഗങ്ങളുണ്ടായിരുന്ന പച്ചകുത്ത് കേന്ദ്രങ്ങൾ, പഴകിയ വസ്ത്രങ്ങളുടെ വിൽപന തുടങ്ങി നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ഞായറാഴ്‌ച ദിവസങ്ങളിൽ നഗരസഭയിൽ നിന്നും സ്ക്വാഡ് എത്തി പരിശോധന നടത്തണമെന്നും സമിതി യൂണിറ്റ് സെക്രട്ടറി ലൂയിസ് വേഴമ്പത്തോട്ടം,മജീഷ് ജേക്കബ്, പി ജെ കുഞ്ഞുമോൻ, ഷിനോജ് വിവാസ്, എ.അയ്യപ്പ കുട്ടി എന്നിവർ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow