വേനൽ വറുതിയുടെ പിടിയിൽ അമർന്ന് തോട്ടം തൊഴിലാളികൾക്ക് മൂന്ന് മാസത്തിലധികമായി ശമ്പളം ഇല്ല ; ഇടുക്കി പീരുമേട്ടിലെ തോട്ടം തൊഴിലാളികൾ സമരത്തിലേക്ക്

വേനൽ വറുതിയുടെ പിടിയിൽ അമർന്ന് തോട്ടം തൊഴിലാളികൾക്ക് മൂന്ന് മാസമാസത്തിലധികമായി ശമ്പളം ഇല്ല. ഇടുക്കി പീരുമേട്ടിലെ തോട്ടം തൊഴിലാളികൾ സമരത്തിലേക്ക്. ദൈന്യം ദിന ചെലവുകൾക്ക് പോലും പണം ലഭ്യമാകുന്നില്ലെന്ന് പരാതി.പീരുമേട് പോബ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള തേയില തോട്ടത്തിലാണ് തൊഴിലാളികൾ ശമ്പളം പോലുമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥ നേരിടുന്നത്. തൊഴിലാളികൾക്ക് നൽകുന്ന ചെലവ് കാശ് അടക്കമുള്ള ആനുകൂല്യങ്ങളും ലഭ്യമാകുന്നില്ല. നിലവിൽ ദിവസേന രണ്ട് മണിക്കൂർ തൊഴിൽ ഉപേക്ഷിച്ച് സമരത്തിലാണ് തൊഴിലാളികൾ.
വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അടക്കം നിരന്തരം ആവശ്യപെട്ടിട്ടും കുടിശിഖ ഉള്ള ശമ്പളം എന്ന് വിതരണം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കുന്നില്ല. കുടുംബ ചെലവ് പോലും പ്രതിസന്ധിയിൽ ആയതോടെ പലരും കൂലി ലഭിക്കുന്നില്ല പോവുകയാണ്..സ്കൂൾ തുറക്കാറായതോടെ ആശങ്കയിലാണ് തൊഴിലാളികൾ.
കുട്ടികളുടെ വിദ്യാഭ്യാസം അടക്കം പ്രതിസന്ധിയിൽ ആകുന്ന അവസ്ഥ. നിലവിൽ സമരത്തിന്റെ പേരിലും തൊഴിലാളികൾക്ക് അവധി ഇടുന്നതായും ആരോപണം ഉണ്ട്. ശമ്പളം കൃത്യമായി ലഭ്യമാക്കാൻ സർക്കാർതല അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.കടുത്ത വേനലിൽ കൊളുന്ത് ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് കമ്പനി അധികൃതരുടെ വിശദികരണം.