കട്ടപ്പന നരിയംപാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവം 2024 മെയ് 9,10,11 തീയതികളിൽ

May 7, 2024 - 16:37
 0
കട്ടപ്പന നരിയംപാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവം 2024 മെയ് 9,10,11 തീയതികളിൽ
This is the title of the web page

കട്ടപ്പന നരിയംപാറ ശബരിഗിരി ശ്രീ അയ്യപ്പ മഹാവിഷ്ണു ദേവീ ക്ഷേത്രത്തിലെ ഉത്സവം 2024 മെയ് 9,10,11 തീയതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി വിഷ്ണുജി എന്നിവരുടെയും മുഖ്യകാർമികത്വത്തിൽ നടത്തും. ഒമ്പതാം തീയതി വ്യാഴാഴ്ച രാവിലെ പതിവ് പൂജകൾക്കു പുറമേ ഭാഗവത പാരായണം വൈകിട്ട് 6 30ന് ശബരിഗിരി ജെൻസ് അവതരിപ്പിക്കുന്ന ഭക്തിസാന്ദ്രമായ സംഗീത ആനന്ദ ലഹരി തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അന്നദാനം എന്നിവ നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പത്താം തീയതി വെള്ളിയാഴ്ച രാവിലെ പതിവ് പൂജകൾ, ഭാഗവത പാരായണം, വൈകിട്ട് 6:45 ന് ദേവിക്ക് പൂമൂടൽ, 7 മണിക്ക് ഗുരുചൈതന്യ നരിയംപാറ അവതരിപ്പിക്കുന്ന തിരുവാതിര, ശബരിഗിരി കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളി, ശബരിഗിരി തിരുവാതിര സംഘത്തിൻ്റെ മെഗാ തിരുവാതിര, എട്ടുമണിക്ക് റിഥം ഓർക്കസ്ട്ര കട്ടപ്പന അവതരിപ്പിക്കുന്ന ഗാനമേള, തുടർന്ന് പ്രസാദമൂട്ട്. പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഭാഗവത പാരായണം ഒരു മണിക്ക് പ്രസാദമൂട്ട് വൈകിട്ട് 5 30ന് ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ജീവിത പുറപ്പെട്ട് ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും.

അവിടെ നിന്ന് 6:30ന് പുറപ്പെടും. ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം എഴുന്നള്ളിപ്പ് പരമ്പരാഗതമായ പാതയിലൂടെ കിഴക്കേ ഭാഗത്ത് എത്തി അവിടെനിന്ന് വാദ്യമേളങ്ങൾ,മുളപ്പാരി എന്നിവയുടെ അകമ്പടിയോടെ 6.30 ന് പുറപ്പെടും. രണ്ട് കരകളിൽ നിന്നുമുള്ള ഘോഷയാത്ര ശബരിഗിരി ഉപക്ഷേത്ര അങ്കണത്തിൽ സംഗമിച്ച് 7:30ന് ക്ഷേത്രത്തിലേക്ക് പുറപ്പെടും.

 ക്ഷേത്രത്തിൽ എത്തിയതിനുശേഷം മഹാദീപരാധനയും പ്രസാദമൂട്ടും നടക്കും.വാർത്താ സമ്മേളനത്തിൽ ചെയർമാൻ ജെ. ജയ ജയകുമാർ, ജനറൽ കൺവീനർ പ്രദീപ് എസ് മണി ,ക്ഷേത്രം സെക്രട്ടറി മധ്യക്കുട്ടൻ നായർ കൺവീനർമാരായ കെ ആർ അനിൽകുമാർ, ഉണ്ണികൃഷ്ണൻ, മാനേജർ പത്മകുമാർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow