കടുത്ത വേനലും വരൾച്ചയുംമൂലം ക്ലേശിക്കുന്ന ഹൈറേഞ്ചിലെ ഏലകർഷകർക്കുവേണ്ടി കൃഷി മന്ത്രി പി. പ്രസാദിന് മുമ്പിൽ നിവേദനം സമർപ്പിച്ച് കട്ടപ്പന ഫൊറോന SMYM

കടുത്ത വേനലും വരൾച്ചയുംമൂലം ക്ലേശിക്കുന്ന ഹൈറേഞ്ചിലെ ഏലകർഷകർക്കുവേണ്ടി കൃഷി മന്ത്രി പി. പ്രസാദിന് മുമ്പിൽ നിവേദനം സമർപ്പിച്ച് കട്ടപ്പന ഫൊറോന SMYM.കട്ടപ്പന ഫൊറോന എസ് എം വൈ എം അംഗങ്ങൾ തിരുവനന്തപുരത്ത് നേരിട്ട് എത്തി കൃഷിമന്ത്രി പി പ്രസാദിനെ കണ്ട് കർഷകരുടെ വേനൽക്കാല കൃഷിനാശത്തെ സംബന്ധിച്ച് സംസാരിക്കുകയും വലിയതോവാള, കൊച്ചുതോവാള,കട്ടപ്പന, വള്ളക്കടവ്, മേപ്പാറ, നരിയംപാറ, കാഞ്ചിയാർ, മേരികുളം കൽത്തൊട്ടി എന്നീപ്രദേശങ്ങളിലെ ആയിരത്തിയഞ്ഞൂറോളം കർഷകർ ഒപ്പിട്ട നിവേദനവും , അതോടൊപ്പം കൃഷിനാശത്തിന്റെ വിവിധ ഫോട്ടോകളും നൽകി.
വരൾച്ചയും ജല ദൗർലഭ്യവുംമൂലം വൻ കൃഷിനാശം ഉണ്ടായപ്പോഴും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു അന്വേഷണവും ഉണ്ടാകാത്ത പശ്ചിത്തലത്തിലാണ് എസ് എം വൈ എം ഈ പ്രതിസന്ധിയിൽ ഇടപെട്ടത്. കാർഡമം രജിസ്ട്രേഷൻ ഇല്ലാത്ത ചെറുകിടകർഷകർക്കും ആവശ്യമായ സഹായം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിവേദനം പരിശോധിച്ച് എല്ലാ കൃഷി ഓഫീസുകളും വില്ലേജ് ഓഫീസുകളും വഴി വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം ഉടൻ നൽകുമെന്ന് കൃഷിമന്ത്രി ഉറപ്പു നൽകി. കട്ടപ്പന ഫൊറോന SMYM ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളി കട്ടപ്പന ഫൊറോന SMYM പ്രസിഡന്റ് അലൻ എസ് പുലികുന്നേൽ, SMYM ഭാരവാഹിയായ ചെറിയാൻ വട്ടകുന്നേൽ എന്നിവർ നേതൃത്വം നൽകി.