വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസ്സോസിയേഷന്‍ ദേവികുളം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേവികുളം ജോയിന്റ് ആര്‍ ടി ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസ്സോസിയേഷന്‍ ദേവികുളം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേവികുളം ജോയിന്റ് ആര്‍ ടി ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ സമരം സംഘടനാ ജില്ലാ പ്രസിഡന്റ് റഫീഖ് ഉടുമ്പന്നൂര്‍ ഉദ്ഘാടനം ചെയ്തു.സമരത്തിന്റെ ഭാഗമായി അടിമാലിയില്‍ പ്രക്ഷോഭ റാലിയും സംഘടിപ്പിച്ചു.
കേരളത്തിലെ വാഹനങ്ങളുടെ ആര്‍ സി ബുക്കും ഡ്രൈവിംഗ് ലൈസന്‍സും അച്ചടി നിര്‍ത്തി വച്ചുകൊണ്ട് വാഹനവിപണിയെ തകര്‍ച്ചയിലേക്ക് സര്‍ക്കാരും മോട്ടോര്‍ വാഹന വകുപ്പും തള്ളിവിടുന്നുവെന്നാരോപിച്ചാണ് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസ്സോസിയേഷന്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിട്ടുള്ളത്.പ്രശ്ന പരിഹാരമാവശ്യപ്പെട്ടാണ് ഇന്ന് അസോസിയേഷന്റെ നേതൃത്വത്തില്‍ ദേവികുളം ജോയിന്റ് ആര്‍ ടി ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ സമരം സംഘടനാ ജില്ലാ പ്രസിഡന്റ് റഫീഖ് ഉടുമ്പന്നൂര്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വാഹനങ്ങളുടെ ആര്‍ സി, ഡ്രൈവിങ്ങ് ലൈസന്‍സ് അച്ചടി നിലച്ചിട്ട് മാസങ്ങളായി. ഇത് വാഹന വിപണിയേയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. 4 ലക്ഷത്തോളം ആര്‍ സി, ഡ്രൈവിങ്ങ് ലൈസന്‍സുകളാണ് അച്ചടിക്കാതെ കിടക്കുന്നത്.
ഇതിന് ബന്ധപ്പെട്ടവര്‍ ഉടനടി പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും സമരത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി അടിമാലിയില്‍ പ്രക്ഷോഭ റാലിയും സംഘടിപ്പിച്ചു.പ്രതിഷേധ പ്രകടനം ഓഫീസ് കവാടത്തില്‍ പോലീസ് തടഞ്ഞു.അസ്സോസിയേഷന്‍ ഭാരവാഹികളായ എം എം നവാസ്, അസ്സി പാറേക്കാട്ടില്‍, ജിജിന്‍ വി ജെ, അബ്ദുള്‍ അസ്സിസ് അമ്പഴച്ചാല്‍, ചാക്കോ വി ജെ എന്നിവര്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.