അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിന് സമീപം നില്‍ക്കുന്ന ഉണങ്ങിയ മരം അപകടാവസ്ഥ സൃഷ്ടിക്കുന്നു
അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന്റെ ഗ്രൗണ്ടിനരികിലാണ് മരം ഉണങ്ങി അപകടാവസ്ഥ ഉയര്‍ത്തുന്നത്.വലിയ ഉയരമുള്ള മരം ഉണങ്ങി ബലക്ഷയം വന്ന നിലയിലാണ്. മരം പതിയെ ചരിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും സമീപവാസികള്‍ പറയുന്നു.മരം നിലംപതിച്ചാല്‍ വലിയ അപകടം സംഭവിക്കും.സ്‌കൂള്‍ തുറന്നാല്‍ സദാസമയവും ഗ്രൗണ്ടില്‍ കുട്ടികളുടെ സാന്നിധ്യമുണ്ടാകും. സ്‌കൂള്‍ തുറക്കും മുമ്പെ അപകടാവസ്ഥ ഉയര്‍ത്തുന്ന മരം മുറിച്ച് നീക്കണമെന്നാണ് ആവശ്യം.
ഗ്രൗണ്ടിന് സമീപം തന്നെയാണ് അടിമാലി താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട കോട്ടേഴ്‌സുകള്‍ പ്രവര്‍ത്തിക്കുന്നത്.ഉണങ്ങിയ മരം കോട്ടേഴ്‌സുകളിലെ താമസക്കാര്‍ക്കും ഭീഷണിയാണ്.ഉണങ്ങിയ മരത്തിന്റെ ശിഖരങ്ങള്‍ ഓരോന്നായി ഒടിഞ്ഞ് നിലംപതിക്കുന്നുണ്ട്.അവധിക്കാലത്തും കുട്ടികള്‍ ഗ്രൗണ്ടില്‍ എത്തി കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.പുതിയതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന് സമീപം മറ്റൊരു മരവും ഉണങ്ങി അപകടാവസ്ഥ ഉയര്‍ത്തുന്നുണ്ട്.




