കരുണാപുരം മന്തിപ്പാറയിൽ അഖില കേരള വടംവലി മത്സരം നടത്തി
കരുണാപുരം മന്തിപ്പാറ ഗ്രാമീണ വായനശാലയുടെയും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. മന്തിപ്പാറ വയലാർ മൈതാനിയിൽ നടന്ന മത്സരം ഉടുമ്പൻചോല എം എൽ എ എം എം മണി ഉദ്ഘാടനം ചെയ്തു.സിനിമാതാരം കുളപ്പുള്ളി ലീല വിശിഷ്ട അതിഥിയായിരുന്നു. ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മത്സരത്തിൽ കേരളത്തിൻെറ വിവിധ ജില്ലകളിൽ നിന്നായി അമ്പതോളം ടീമുകൾ പങ്കെടുത്തു.
ഒന്നാം സമ്മാനം 65,000 രൂപയും ക്യാഷ് അവാർഡും ട്രോഫിയും തൃശൂർ യുവധാര പൗണ്ട് സ്വന്തമാക്കി. രണ്ടാം സമ്മാനം 54,000 രൂപ എറണാകുളം മഹാദേവ തിരുവായൂർ ടീമും, മൂന്നാം സമ്മാനമായ 35,000 രൂപ മലപ്പുറം ഗ്രാൻഡ് സ്റ്റാർ പുളിക്കൽ ടീമും, 4ാം സമ്മാനം 22000/ രൂപ മലപ്പുറം ഉദയ പുളിക്കൽ ടീമും കരസ്ഥമാക്കി. തുടർന്നു വന്ന നാലുവരെ സ്ഥാനങ്ങൾക്ക് 10,000 രൂപയും എട്ടു വരെയുള്ള സ്ഥാനങ്ങൾക്ക് 5,000 രൂപയും പങ്കെടുത്ത എല്ലാ ടീമിനും 3000 രൂപ വീതവും നൽകി.
വിജയികൾക്ക് കമ്പംമെട്ട് സബ് ഇൻസ്പെക്ടർ അബ്ദുൽ റസാക്ക് സമ്മാനദാനം നടത്തി. ഗ്രാമീണ വായനശാല പ്രസിഡൻറ് അനിൽകുമാർ കുളങ്ങര സെക്രട്ടറി കുര്യൻ പാരഡി സ്പോർട്സ് ക്ലബ് പ്രസിഡണ്ട് പ്രദീപ് തോമസ് പുതിയത് സെക്രട്ടറി ബിബിൻ എന്നിവർ നേതൃത്വം നൽകി.