കുടുംബ വർഷത്തിൽ മേരികുളത്ത് പ്രത്യാശയുടെ ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത

May 7, 2024 - 07:43
 0
കുടുംബ വർഷത്തിൽ മേരികുളത്ത് പ്രത്യാശയുടെ ഭവനമൊരുക്കി കാഞ്ഞിരപ്പള്ളി രൂപത
This is the title of the web page

കുടുംബ വർഷത്തിൽ കാഞ്ഞിരപ്പള്ളി രൂപത മേരികുളത്ത് നിർമ്മിക്കുന്ന 'ബേഥ് സവ്', പ്രത്യാശയുടെ ഭവനത്തിന്റെ ശിലാസ്ഥാപനം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ മെത്രാൻ മാർ മാത്യു അറയ്ക്കലിൻ്റെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത സുവർണ്ണ ജൂബിലി ഒരുക്കങ്ങളോടനുബന്ധിച്ച് കുമളിയിൽ വച്ച് 2023 മെയ് 12 രൂപതാദിനത്തിൽ മാർ ജോസ് പുളിക്കലാണ് രൂപതയിൽ കുടുംബ വർഷം പ്രഖ്യാപിച്ചത്. കുടുംബ വർഷത്തിൽ കുടുംബങ്ങൾക്കാശ്വാസമാകുന്ന പ്രത്യാശയുടെ ഭവനം മേരികുളത്തൊരുങ്ങുന്നത് സഭയുടെ ജീവകാരുണ്യ മുഖത്തെ പ്രതിഫലിപ്പിക്കുന്ന അടയാളമാണെന്ന് മാർ ജോസ് പുളിക്കൽ ശിലാസ്ഥാപന മദ്ധ്യേ അനുസ്‌മരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുതിർന്ന പൗരൻമാർക്ക് പകൽ സമയം ക്രിയാത്മകമായി ചെലവഴിക്കുന്നതിനും രോഗികളായ മുതിർന്ന പൗരൻമാരെ ശുശ്രൂഷിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യ ഇടവേളകൾ ലഭിക്കുന്നതിനും സഹായകമാകുന്ന വിധത്തിലാണ് ഭവനം ക്രമീകരിക്കുന്നത്.കുട്ടികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവർക്കുള്ള കൗൺസിലിംഗ് സൗകര്യം, റിസോഴ്‌സ് ടീം പരിശീലന കേന്ദ്രം എന്നിവയിലൂടെ കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രത്യാശയോടെ കടന്നുചെല്ലാനാകുന്ന പദ്ധതികളാണ് 'ബേഥ് സവ്റ' യിലൂടെ പൂർത്തിയാകുന്നത്.ഏകാന്തതയിൽ നിന്നും സമൂഹ ജീവിതത്തിന്റെ മനോഹാരിത എല്ലാ പ്രായപരിധിയിലുള്ളവർക്കും ആസ്വദിക്കുന്നതിനുള്ള സംഗമ വേദിയാണ് ബേഥ് സവ്റയിലൂടെ ലക്ഷ്യമിടുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സമൂഹത്തിൻ്റെ നാനാതുറകളിലും പ്രായപരിധിയിലുമുള്ളവരുടെ ഒത്തുചേരലിലൂടെയും പരസ്‌പര സഹകരണത്തിലൂടെയും ആശ്രയിക്കുവാനും പങ്കുവയ്ക്കുവാനും സഹജീവികളുണ്ടെന്ന ആത്മവിശ്വാസം പകരുന്നതിന് ഇതിലൂടെ സാധ്യമാകുമെന്നതിൽ നിന്നാണ് കാഞ്ഞിരപ്പള്ളി രൂപത പ്രസ്‌തുത സംരംഭത്തെക്കുറിച്ച് ചിന്തിച്ചതെന്ന് കാഞ്ഞിരപ്പള്ളി രൂപതധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.നല്ലിടയന്റെ കൂട്ടുകാർ എന്ന സന്നദ്ധ സംഘടനയുടെ ഏകോപനത്തിലൂടെ ഫാ. ജെയിംസ് തെക്കേമുറിയാണ് 'ബേഥ് സവ്റയുടെ' നിർമ്മാണ പ്രവർത്തനങ്ങളെ വിവിധ തലങ്ങളിൽ പിന്തുണക്കുന്നത്.

ശിലാസ്ഥാപന കർമ്മത്തിൽ രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം, രൂപത പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, മേരികുളം ഇടവക വികാരി ഫാ. വർഗ്ഗീസ് കുളംപള്ളിൽ, ഫ്രണ്ട്സ് ഓഫ് ദ ഗുഡ് ഷെപ്പേർഡ് ഡയറക്ടർ ഫാ. ജയിംസ് തെക്കേമുറി, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡണ്ട് ജസ്മോൾ ജയ്സൺ, വൈസ് പ്രസിഡണ്ട് മനു കെ ജോൺ, ഗ്രാമ പഞ്ചായത്തംഗം ജോമോൻ വെട്ടിക്കാലയിൽ, ഫാ. ജോസഫ് ചെമ്മരപ്പള്ളി, ഫാ. മാത്യു കയ്യാണിയിൽ, ഫാ. തോമസ് തെക്കേമുറി, ഫാ. തോമസ് കണ്ടത്തിൽ, തിരുഹൃദയ സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മേരി ഫിലിപ്പ്, സി. ആൻ ജോ, സന്യാസിനികൾ, ഇടവകാംഗങ്ങൾ, അയൽവാസികൾ എന്നിവർ പങ്കുചേർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow