ഇരട്ടയാർ സെന്റ് തോമസ് വോളി; ചേറ്റുകുഴി കളത്തിൽ ബ്രദേഴ്സ്" ജേതാക്കൾ
ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇരട്ടയാർ സെന്റ് തോമസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല വോളിബോൾ ടൂർണമെന്റിൽ ചേറ്റുകുഴി കളത്തിൽ ബ്രദേഴ്സ് ജേതാക്കളായി. ഈരാറ്റുപേട്ട വോളി ക്ലബ്ബ് റണ്ണേഴ്സപ്പായി.മത്സരത്തിൽ ജില്ലയിലെ എട്ടു പ്രമുഖ ടീമുകൾ പങ്കെടുത്തു.
ഇരട്ടയാർ കട്ടപ്പന മേഖലകളിലെ, ആദ്യകാല ദേശീയ,സംസ്ഥാന താരങ്ങളെ ഉൾപ്പെടുത്തി പ്രദർശന വോളിബോൾ മത്സരവും സംഘടിപ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് കാഴ്ചക്കാരായി എത്തിയത്. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷ ഷാജി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർഥി സംഗമത്തിന്റെ രക്ഷാധികാരി റവ:മോൺ ജോസ് കരിവേലിക്കൽ മുഖ്യാതിഥിയായി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ജിൻസൺ വർക്കി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പൂർവവിദ്യാർഥി സംഗമം ജനറൽ കൺവീനർ ഷാജിമോൻ എ കെ (ബുക്കാ ) ചീഫ് കോഡിനേറ്റർ വിനോദ് പി പി, ഫാ : ലൂക്ക് തച്ചാ പറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗം റെജി ഇലിപുലിക്കാട്ട്, ബേബി പതിപ്പള്ളി, സജിദാസ് മോഹൻ, മോഹനൻ പി ആർ,റെജി ഡൊമിനിക്, രാജീവ് വാസു, സുകുമാരൻ, ബിന്ദു ഷിബു, ബിൻസി ജോസി, രമണി,തുടങ്ങിയവർ സന്നിഹിതരായിരുന്നു. ടൂർണമെന്റിന് വിപിൻ കെ രാജു, അനീഷ് വാതല്ലൂർ , കൈരളി നത്തുകല്ല് ലൈബ്രറി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.