മുരിക്കാശ്ശേരിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

May 4, 2024 - 18:52
 0
മുരിക്കാശ്ശേരിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
This is the title of the web page

ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. പതിനാറാംകണ്ടം സ്വദേശി എഴുത്തുപുരക്കൽ ഷോബി ജോസഫിൻ്റെ ഡസ്റ്റർ കാർ ആണ് ചിന്നാർ പാലത്തിന് സമീപത്ത് വച്ച് കത്തിനശിച്ചത്.ചിന്നാർ പാലത്തിൽ നിന്നും മുരിക്കാശ്ശേരി റോഡിലേക്ക് കയറിയ ഉടനെ കാറിൽ നിന്ന് പുക ഉയരുന്നതായി കണ്ടു. തുടർന്ന് ഷോബിയും കുടുംബാംഗങ്ങളും വേഗത്തിൽ പുറത്തിറങ്ങി. ഈ സമയം തന്നെ തീ ആളിപ്പടർന്നു. കൊച്ചി വിമാനത്താവളത്തിൽ പോയി മടങ്ങി വരുമ്പോഴാണ് സംഭവം. ഏറെനേരം വാഹനം ഓടിയതിനെ തുടർന്ന് ചൂടായതാകാം തീപിടുത്തത്തിന് കാരണമെന്നാണ്നിഗമനം. മുരിക്കാശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow