വണ്ടിപ്പെരിയാർ 59 മൈലിന് സമീപം ടാങ്കർ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടം ; ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കൂടിയാണ്അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കുമളിയിലേക്ക് പെട്രോളും ഡീസലുമായി വരികയായിരുന്ന ടാങ്കർ ലോറി വണ്ടിപ്പെരിയാർ 59 മൈലിന് സമീപം എത്തിയപ്പോൾ ബ്രേക്ക് നഷ്ടപ്പെടുകയും ടയറിന്റെ ലൈൻഡർ കത്തി തീ പടരുകയും ചെയ്തു.തുടർന്ന് 59 ആം മൈൽ കൊളുന്തു പുരക്ക് എതിർവശത്തുള്ള കയറ്റത്തിലേക്ക് ലോറി ഓടിച്ചുകയറ്റിയതോടെയാണ് വൻ അപകടം ഒഴിവായത്.ഈ സമയം ലൈൻഡർ കത്തി ടയറിൽ നിന്നും പുക വരുകയും തീ പടരുകയും ചെയ്തിരുന്നു.തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും പോലീസും ഫയർഫോഴ്സ് സ്ഥലത്തെയും എത്തുകയും ചെയ്തു.
എന്നാൽ ഇതിനു മുൻപ് തന്നെ പോലീസ് ഇടപെട്ട് വണ്ടിപ്പെരിയാർ എസ് ബി ഐയിൽ നിന്നും ഫയർ ഓഫ് മിഷൻ കൊണ്ടുവന്ന് കത്തിയ ലയണ്ടർ ഭാഗത്തെ തീ അണയ്ക്കുകയും പിന്നീട് ഫയർഫോഴ്സ് എത്തി തണുപ്പിക്കുകയും ചെയ്തു.ബ്രേക്ക് നഷ്ടപ്പെട്ട സമയത്ത് ടാങ്കർ ലോറിയുടെ മുൻവശത്ത് കെഎസ്ആർടിസി ബസ് നിർത്തി ആളെ കയറ്റുന്നുണ്ടായിരുന്നു.ഈ സമയം സംയോജിതമായി ഡ്രൈവർ കയറ്റത്തേക്ക് ലോറി കയറ്റിയതാണ് വൻ അപകടം ഒഴിവായത്.കുമളി ചെളിമട ഭാരത് പെട്രോൾ പമ്പിലേക്ക് കൊണ്ടുപോവുകയായിരുന്ന ഡീസൽ പെട്രോൾ ടാങ്ക് ർ ലോറിയാണ് അപകടത്തിൽ പെട്ടത്.