ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു ;പടിയൂർ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്
തൃശൂർ എറവിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പടിയൂർ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. ജിതിന്റെ ഭാര്യയ്ക്കും മകനും ഭാര്യപിതാവിനും ഗുരുതര പരുക്ക്. ആംബുലൻസ് ഡ്രൈവറും രോഗിയും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ജിതിന്റെ മകനെ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോഴാണ് അപകടം. ഓട്ടോയിലുണ്ടായിരുന്ന മറ്റു 3 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം



