കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്

Jun 15, 2023 - 11:28
Jun 16, 2023 - 15:28
 0
കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്
This is the title of the web page

കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിലൂടെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. പ്രത്യേകിച്ച്, ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും  മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം രോഗപ്രതിരോധശേഷിയെയും ബാധിക്കാം. ഉയര്‍ന്ന തോതില്‍ മധുരം ശരീരത്തിലെത്തുന്നത് വയറില്‍ കൊഴുപ്പ് അടിയാനും ഇടയാക്കും. കലോറി കൂടാനും ഇത്  കാരണമാകും. ഭക്ഷണം ഒഴിവാക്കുകയോ ഭക്ഷണക്രമം നിയന്ത്രിക്കുകയോ ചെയ്യുന്നതും രോഗപ്രതിരോധശേഷിയെ ദുര്‍ബലമാക്കും. ഇത് ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാതെയാക്കും. അതിനാല്‍ ഒരു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കരുത്. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ പലപ്പോഴും സോഡിയം, പ്രിസര്‍വേറ്റീവുകള്‍, മറ്റ് രാസവസ്തുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉറക്കമില്ലായ്മയും രോഗപ്രതിരോധശേഷിയെ മോശമായി ബാധിക്കും. കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. വെള്ളം കുടിക്കാതിരിക്കരുത്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളില്‍ അവശ്യ പോഷകങ്ങള്‍ കുറവാണ്.  ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കാം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow