തൃശ്ശൂർ ചേർപ്പിൽ ദമ്പതികൾ ആൾമറിയില്ലാത്ത കിണറ്റിൽ വീണു

തൃശ്ശൂർ ചേർപ്പിൽ ദമ്പതികൾ ആൾമറിയില്ലാത്ത കിണറ്റിൽ വീണു.ചേർപ്പ് സ്വദേശി പ്രഭാകരനും (64) ഭാര്യ വൽസലയുമാണ് (55) കിണറ്റിൽ വീണത്. പ്രഭാകരൻ മരണപ്പെട്ടു. കാലു തെറ്റി കിണറ്റിൽ വീണ പ്രഭാകരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ വത്സലയും കിണറ്റിൽ വീണത്. പ്രഭാകരൻ അമിതമായി മദ്യപിച്ചതാണ് കിണറ്റിൽ വീഴാൻ കാരണമെന്നാണ് സൂചന. നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന ഫയർഫോഴ്സ് എത്തി മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിൻ ഒടുവിലാണ് പ്രഭാകരന്റെ മൃതദേഹം പുറത്തെടുത്തത്. പരിക്കേറ്റ വത്സലയെ നാട്ടുകാർ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.